പട്ന: ബിഹാറില പട്ന മെഡിക്കല്‍ കോളേജിലെ (പിഎംസിഎച്ച്) കോവിഡ് -19 ഇന്‍സുലേഷന്‍ വാര്‍ഡില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത അനാഥ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. വാര്‍ഡില്‍ സെക്യൂരിറ്റി ജോലിക്കാരനും മുന്‍ സൈനികനുമായ മഹേഷ് കുമാറാണ് പ്രതി. ദാനാപൂര്‍ നിവാസിയായ നാല്‍പതുകാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പാട്‌നയിലെ ബാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ അനാഥ പെണ്‍കുട്ടിയെ കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. നിരീക്ഷണത്തിന് പിന്നാലെ പെണ്‍കുട്ടിയെ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ അധികൃതര്‍ക്ക് കൈമാറവെയാണ് പീഡനം വിവരം പുറത്തായത്.
ജൂലൈ എട്ടിനാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിന്റെ കുളിമുറിയിലേക്ക് വലിച്ചിഴച്ചകൊണ്ടുപോയാണ് മഹേഷ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി വനിതാ പോലീസില്‍ മൊഴിനല്‍കി. പിന്നീട്, മറ്റൊരു അവസരത്തിലും പീഡിപ്പിച്ചതായി സ്റ്റേഷന്‍ എസ്എച്ച്ഒ ആര്‍ട്ടി കുമാരി ജയ്സ്വാള്‍ പറഞ്ഞു. അതേസമയം, വാര്‍ഡില്‍ മറ്റു സ്ത്രീകളുണ്ടായിരിക്കെയാണ് അയാള്‍ തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മറ്റ് ചില സ്ത്രീകളുണ്ടായിരിക്കെ പീഡനം നടന്നതന്ന് ഗൗരവകരമാണെന്നും അന്വേഷിക്കേണ്ട കാര്യമാണെന്നും, ജയ്സ്വാള്‍ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.