യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു

The dead man's body. Focus on hand

ലക്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. എറ്റാവ ജില്ലയിലെ ചൗബിയയില്‍ ദളിത് പെണ്‍കുട്ടിയെ രണ്ടംഗ സംഘം ആറു വയസുകാരിയായ സഹോദരി നോക്കി നില്‍ക്കെ കഴുത്ത് ഞെരിച്ചു കൊന്നു. പെണ്‍കുട്ടിയുടെ അയല്‍വാസികളായ സവര്‍ണ യുവാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

നേരത്തെ പെണ്‍കുട്ടിയെ ഇരുവരും ശല്യപ്പെടുത്തിയതായി പരാതിയുണ്ട്. പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ദളിതുകളെ സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതായി പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആരോപിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഉന്നാവോ ജില്ലയില്‍ ദളിത് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചിരുന്നു.