‘മുസ്‌ലിം സമുദായം പൂര്‍ണ്ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ’: കെ.ടി.ജലീല്‍

കോഴിക്കോട്: എസ്.ഡി.പി.ഐ എന്ന സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പള്ളിക്കമ്മിറ്റികളില്‍ പോലും എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ലെന്നും മന്ത്രി പറഞ്ഞു. ഇരുട്ടില്‍ പതുങ്ങിയിരുന്ന് നിരപരാധികളെ ആക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്.ഡി.പി.ഐ ചെയ്യുന്നതെന്നും കെ.ടി.ജലീല്‍ ചോദിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സി.പി.എം- എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

SHARE