‘അമ്മക്ക് അവരുടെ നിലപാടുണ്ടാവും, സര്‍ക്കാര്‍ ഇരക്കൊപ്പം’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട്: താരസംഘടന അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മ ഒരു സ്വതന്ത്ര സംഘനയാണെന്നും അവര്‍ക്ക് അവരുടെ നിലപാട് ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഘടനയിലെ ഇടത് എം.എല്‍.എമാരുടെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

അമ്മയില്‍ ഏത് എം.പിയും എം.എല്‍.എയും ഉണ്ടായാലും സര്‍ക്കാര്‍ ഇരക്കൊപ്പമായിരിക്കും. അമ്മ ഒരു സ്വതന്ത്രസംഘടനയാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണ്. അവര്‍ക്ക് ഏത് നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും എന്നാല്‍ കേരളത്തിലെ സാംസ്‌ക്കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സമീപനമാണ് അമ്മയിലെ അംഗങ്ങള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE