എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ല; മന്ത്രി കെ.കെ ശൈലജ

കണ്ണൂര്‍: എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.കെ ശൈലജ. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് വന്നതെങ്കിലും എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പല പദ്ധതികള്‍ക്കും പണം പ്രശ്‌നമാവുകയാണ്. കേന്ദ്രവിഹിതം കിട്ടാത്തത് പലതിനും തടസ്സമാണ്. എല്ലാം ശരിയായില്ലെങ്കിലും ചില കാര്യങ്ങളെങ്കിലും ശരിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

SHARE