തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ നടക്കുന്ന നിയമന അട്ടിമറികള്‍ തുടരുന്നു. പഠിച്ചു പരീക്ഷയെഴുതി 56,000 പേര് എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിന് കാത്തുനില്‍ക്കെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് സ്ഥിര നിയമനം. മന്ത്രിയുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി എ.എ ബഷീറിന്റെ ഭാര്യ എ.ആര് നസീജയെ ആണ് തൊഴില്‍ വകുപ്പിനു കീഴില്‍ സ്ഥിരപ്പെടുത്തിയത്. കിലെയില്‍ എല്‍.ഡി ക്ലാര്‍ക്കായിട്ടാണ് നിയമനം. എല്ലാ നിയമങ്ങളും മര്യാദകളും കാറ്റില്‍പറത്തിയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നത്.
കെ.എം എബ്രഹാം ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെ 2016ല്‍ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് കത്തയച്ചിരുന്നു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ സര്‍ക്കുലര്‍. ഇതനുസരിച്ച് ആയിരങ്ങള്‍ സ്ഥിരപ്പെടാതിരിക്കുമ്പോഴാണ് മന്ത്രി ബന്ധുക്കളും സി.പി.എം അനുഭാവികളും സ്ഥിരപ്പെട്ടു വരുന്നത്. രാഷ്ട്രീയ സ്വാധീനമാണ് ഇത്തരം നിയമനങ്ങള്‍ക്കു പിന്നിലെന്ന ആരോപണം ശക്തമാണ്.