വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ,സാരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപയും സാരമായി പരുക്കേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിസാരപരുക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പുരി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം.

ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ലഭിച്ചിട്ടുണ്ട്. സംഭവം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. പൈലറ്റ് അനുഭവപരിചയവുമുള്ള വ്യക്തിയാണ്. സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തുന്നു. അപകടകാരണം മഴയാകാം. മഴമൂലം വിമാനം തെന്നിനീങ്ങി. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഡോക്ടര്‍മാരില്‍നിന്നു വിവരങ്ങള്‍ തേടി. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

SHARE