ഭാരത് മാതാ കീ ജയ് പറയാതെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി

Union Minister Dharmendra Pradhan at the workshop on Tender & Banking Reform to Boost Financial Inclusions of Dalits and Adivasis in new Delhi on Friday. Express photo by Prem nath Pandey 27 oct 17

പുനെ: മോദി സര്‍ക്കാറിന്റെ ആര്‍.എസ്.എസ് അജണ്ടകള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി അലയടിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ത്യയില്‍ ജിവിക്കണമെങ്കില്‍ ഒരാള്‍ ‘ഭാരത് മാതാ കീ ജയ്’ പറഞ്ഞേ മതിയാവൂ എന്നും അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പുനെയില്‍ നടന്ന എ.ബി.വി.പിയുടെ 54ാം സംസ്ഥാന (മഹാരാഷ്ട്ര) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ രാജ്യത്തിനു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി എന്താണ്? ഒരുവശത്ത് രാജ്യത്തിന്റെ പൗരത്വം. അതു പരിഗണിക്കണോ വേണ്ടയോ? ഉദ്ധം സിങ്ങിന്റെ ജീവത്യാഗം പാഴായിപ്പോകണോ? ഭഗത് സിങ്ങിന്റെ ത്യാഗം പാഴായിപ്പോകണോ? നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ത്യാഗം പാഴായിപ്പോകണോ? സ്വാതന്ത്ര്യത്തിനു വേണ്ടി കോടിക്കണക്കിനാളുകളാണു പൊരുതിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനു ശേഷമെങ്കിലും നമ്മുടെ പൗരന്മാരെ പരിഗണിക്കണ്ടേ? നമുക്കു നമ്മുടെ രാജ്യം ഒരു സത്രമാക്കണോ? ഇവിടെ വരുന്നത് ആരാണെങ്കിലും അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളി നമ്മള്‍ നേരിടണം. ഒരു കാര്യം വളരെ വ്യക്തമായിപ്പറയാം. ഇന്ത്യയില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ. അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ,’ മന്ത്രി പറഞ്ഞു.

SHARE