ഇതര സംസ്ഥാനത്ത് കുടുങ്ങിയവര്‍ സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ടെന്ന് ഗതാഗതമന്ത്രി

വയനാട്: ലോക്ഡൗണ്‍ മൂലം ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവര്‍ സ്വന്തം വാഹനമില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചുവരേണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇതര സംസ്ഥാനത്ത് കുടുങ്ങിയവരെ ബസിലോ ട്രെയിനിലോ എത്തിക്കില്ല. സ്വന്തം വാഹനമില്ലാത്തവര്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തുടരണമെന്നും മന്ത്രി പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് നൂറുകണക്കിന് മലയാളികള്‍ ഇതരസംസ്ഥാനങ്ങളില്‍ കാത്തിരിക്കുമ്പോഴാണ് മന്ത്രിയുടെ നിരുത്തരവാദപരമായ പ്രതികരണം. ഒഡീഷ്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിനില്‍ അതിഥി തൊഴിലാളികള്‍ തിരിച്ചുപോയപ്പോള്‍ അതിന്റെ ക്രെഡിറ്റ് സ്വന്തം പോക്കറ്റിലാക്കാന്‍ മത്സരിച്ച സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നാട്ടുകാരെ തിരിച്ചെത്തിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ കടുത്ത രോഷമാണ് ഉയരുന്നത്.

SHARE