മലപ്പുറം: ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. മണിക്കൂറുകള്‍ക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫായിസിന്റെ വാക്കുകള്‍ മില്‍മ പരസ്യ വാചകമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുഞ്ഞ് ഫായിസിന് പേറ്റന്റ് നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ ക്യാമ്പയിന് ഫലം കണ്ടു. കുഞ്ഞിന് പ്രതിഫലം നല്‍കാമെന്ന് മില്‍മ അറിയിക്കുകയായിരുന്നു. നാളെ ഫായിസിനെ നേരില്‍ കാണുമെന്നാണ് അധികൃകര്‍ അറിയിച്ചിരിക്കുന്നത്. നിരവധി കമ്പനികള്‍.മില്‍മ പോലെയുള്ള കമ്പനികളാണ് ഫായിസിന്റെ വാചകങ്ങള്‍ പരസ്യ വാചകമാക്കിയിരിക്കുന്നത്.
ഫായിസ് ദ കോപ്പി റെറ്റര്‍ എന്ന ഹാഷ്ടാഗിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഫായിസിന് പ്രതിഫലം നല്‍കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന് നടന്നത്. പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശം എന്നിങ്ങനെയൊന്നും കേട്ടിട്ടില്ലാത്തവരാണ് ഇങ്ങനെ കച്ചവട പരസ്യങ്ങള്‍ തള്ളി മറിക്കുന്നതെങ്കില് അവരെ തിരുത്തിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നത്.