സാമൂഹിക അകലം പാലിക്കാന്‍ വേറിട്ട തന്ത്രം; സമൂഹമാധ്യമങ്ങളില്‍ വൈറലായി ‘പാല്‍ക്കാരന്‍ പയ്യന്‍’

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കള്‍ക്ക് പാല്‍ എത്തിക്കുന്ന പാല്‍കാരന്‍ പയ്യന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

എന്നാല്‍ ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുന്ന പാല്‍ക്കാരന്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇയാള്‍ പാല്‍വില്‍ക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ തന്ത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഐ.എ.എസ് ഓഫീസര്‍ അവാനിഷ് ശരണ്‍ തന്റെ ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഉപഭോക്താവില്‍ നിന്ന് സാമൂഹിക അകലം പാലിച്ചാണ് പാല്‍കാരന്‍ പാല്‍ വില്‍ക്കുന്നത്.

തന്റെ ബൈക്കില്‍ നിന്നും പാല്‍ വാങ്ങുന്നവരുടെ അടുത്തേക്ക് ഒരു പൈപ്പ് നീട്ടി ഇട്ടിരിക്കുന്നു. പാല്‍ വാങ്ങാന്‍ എത്തുന്നവര്‍ ആ പൈപ്പിന്റെ അറ്റത്ത് നിന്നാല്‍ മതിയാകും.വേറിട്ട തന്ത്രത്തോടെ പാല്‍ക്കാരന്‍ പയ്യന്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

SHARE