പൊലീസ് പോര,സൈന്യം വേണം; കെജ്‌രിവാള്‍

ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ പൊലീസിനാവുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.രാത്രി മുഴുവന്‍ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു. സ്ഥിതി ഗുരുതരമാണ്. പൊലീസ് ആഞ്ഞു ശ്രമിച്ചിട്ടും സ്ഥിതി നിയന്ത്രണത്തില്‍ ആക്കാനാവുന്നില്ല. എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും വേണംകെജരിവാള്‍ പറഞ്ഞു.ഇക്കാര്യം കത്തിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുമെന്ന് കെജരിവാള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം 18 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡല്‍ഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

SHARE