അതിഥി തൊഴിലാളികള്‍: ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഐ.ജി എസ്. ശ്രീജിത്ത് (ഫോണ്‍ 9497999988), ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ (9497998993) എന്നിവരുമായി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചര്‍ച്ചചെയ്യാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഐ.എ.എസ് ഓഫീസര്‍മാരായ പ്രണബ് ജ്യോതിനാഥ് (9937300864), കെ.ബിജു (9446022479), എ.അലക്‌സാണ്ടര്‍ (9447226734) എന്നിവരെയും ബന്ധപ്പെടാവുന്നതാണ്.

ഉത്തര്‍പ്രദേശ്, ആസാം, ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പി മാര്‍ക്കും അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

SHARE