വ്യാഴാഴ്ച വൈകുന്നേരമാണ് ഉത്തര്‍ പ്രദേശ് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലെ ശൗചാലയത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ട്രെയിനിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങിയതായിരുന്നു അദ്ദേഹം.ബുധനാഴ്ചയാണ് ട്രെയിന്‍ ഝാന്‍സിയിലെത്തിയത്. വ്യാഴാഴ്ച കോച്ചുകള്‍ ശുചീകരിക്കുന്നതിനിടയിലാണ് മോഹന്റെ മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തുന്നത്. മൃതദേഹ പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.