മൂന്നര വയസുള്ള കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍


വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം. ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്. ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) യാണ് അറസ്റ്റിലായത്.

മാനന്തവാടി സിഐഎംഎം അബ്ദുല്‍ കരീമും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

SHARE