വിഷാദരോഗം അലട്ടിയിരുന്ന ഒരുകാലം തനിക്കുമുണ്ടായിരുന്നു; മിഥുന്‍ മാനുവല്‍ തോമസ്


കൊച്ചി: വിഷാദ രോഗം അലട്ടിയിരുന്ന ഒരു കാലം തനിക്കുമുണ്ടായിരുന്നെന്ന് സിനിമാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
ആട് 2 സംവിധാനം ചെയ്യാന്‍ മറ്റൊരാളെ തേടേണ്ടി വരുമെന്ന് പോലും കരുതിയിരുന്നു എന്നും മിഥുന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മിഥുന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വിഷാദ രോഗത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സുഷാന്ത് സിംഗ് രാജ്പുത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

”ഇത് എന്റെ മാത്രം അനുഭവമാണ്. പലര്‍ക്കും പല രീതിയിലായിരിക്കും ഈ അവസ്ഥ അനുഭവപ്പെടുന്നത്. പത്തു ദിവസത്തിനുള്ളില്‍ ആട് 2 ഷൂട്ട് തുടങ്ങേണ്ട സമയത്താണ് താന്‍ ഈ രോഗാവസ്ഥയില്‍ എത്തിനിന്നത്. കടുത്ത മാനസിക വിഷമതകളെ തുടര്‍ന്ന് ചിത്രം മുടങ്ങുമെന്ന അവസ്ഥ വരെ ഉണ്ടായി. മരണഭയവും ഷൂട്ടിങ് മുടങ്ങുമോ എന്ന തോന്നലും എന്റെ ഉറക്കം കളഞ്ഞു. അവസ്ഥ ഞാന്‍ സ്വയം തിരിച്ചറിയുകയും ഒരു സുഹൃത്തു വഴി ഒരു കൗണ്‍സിലറുമായി ബന്ധപ്പെടുകയും ചെയ്തു. രോഗാവസ്ഥയെ അംഗീകരിക്കുകയും അതിനൊരു വിദഗ്ധ സഹായം തേടുകയും ചെയ്യുക എന്നതാണ് ആദ്യപടി. അന്നെന്നോട് എന്റെ ഡോക്ടര്‍ പറഞ്ഞത്, ചിന്തകള്‍ക്ക് നമ്മളെ ഭയപ്പെടുത്താനേ കഴിയു, ശാരീരികമായി ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ ഭയം വെറും ചിന്തകള്‍ മാത്രമാണ് എന്നായിരുന്നു.”- മിഥുന്‍ പറയുന്നു.

SHARE