ബാറുകള്‍ തുറക്കരുത്, ഓണ്‍ലൈന്‍ ഡെലിവറി അവശ്യവസ്തുക്കള്‍ക്ക് മാത്രം, ഹോട്‌സ്‌പോട്ടുകളില്‍ ഇളവില്ല- ആഭ്യന്തര മന്ത്രാലയത്തിന്റെ തിരുത്തിയ ഉത്തരവു വായിക്കാം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ചു. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.

ആഭ്യന്തര മന്ത്രലായത്തിന്റെ ആദ്യ ഉത്തരവ്

  • ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെയും മാര്‍ക്കറ്റ് കോംപ്ലക്‌സുകളിലെയും എല്ലാ കടകളും തുറക്കാന്‍ അനുമതി. മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ പരിധിക്കു പുറത്തുള്ള മള്‍ട്ട് ബ്രാന്‍ഡ് ഷോപ്പുകള്‍ക്കും മാളുകള്‍ക്കും അനുമതിയില്ല. തുറക്കുന്ന കടകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. സാമൂഹ്യ അകലമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം
  • മുനിസിപ്പല്‍ കോര്‍പറേഷന്റെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ള എല്ലാ കടകളും തുറക്കാം. എന്നാല്‍ മാര്‍ക്കറ്റിങ് സമുച്ചയങ്ങളിലെ ഷോപ്പുകള്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗ്ള്‍ ബ്രാന്‍ഡ് കടകള്‍ തുറക്കരുത്. തുറക്കുന്ന കടകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. സാമൂഹ്യ അകലമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം

പിന്നീട് വരുത്തിയ വ്യക്തത

  • ഗ്രാമീണ മേഖലയില്‍ ഷോപ്പിങ് മാളുകള്‍ അല്ലാത്ത എല്ലാ കടകളും തുറക്കാം
  • നഗരമേഖലയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകള്‍ എന്നിവ തുറക്കാം. മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലെ കടകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല
  • ഇ- കൊമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യവസ്തുക്കള്‍ മാത്രമേ ഡെലിവറി നടത്താനാകൂ
  • മദ്യം, സിഗരറ്റ്, പാന്‍മസാല തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കരുത്.
  • ഹോട്‌സ്‌പോട്ടുകളില്‍ ഒരു കടകള്‍ക്കും തുറക്കാന്‍ അനുമതിയില്ല.
SHARE