പൗരത്വ ഭേദഗതി: ‘കേന്ദ്രം തിരുത്തിയില്ലെങ്കില്‍ ജനം തിരുത്തിക്കും’; എം.ജി.എസ് നാരായണന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിമയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. പ്രതിപക്ഷ സ്വരം ഇല്ലാതാക്കുന്ന പ്രവണതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഓരോ പൗരനോടും ആരും പൗരത്വം ചോദിക്കേണ്ടതില്ല. അത്തരമൊരു അവസ്ഥയുണ്ടാക്കുന്നത് ലജ്ജാകരമാണ്. പൗരത്വ നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തിരുത്തലുകള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് തിരുത്തലുകള്‍ ഉണ്ടാകും. അതിനനുസരിച്ച് ഇരിക്കും അടുത്ത നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായ രാജ്യത്ത് ഓരോ ദിവസം കഴിയുംതോറും പ്രതിഷേധം ശക്തിപ്പെടുകയാണെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ ലഖ്‌നൗവില്‍ പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

SHARE