ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ ‘ഫാസിസ്റ്റ്’ സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം വ്യവസ്ഥാപിതമായി നടക്കുന്നുണ്ടെന്നും 2019-ല്‍ ബി.ജെ.പി പരാജയപ്പെടുത്തുക അനിവാര്യമാണെന്നും മേവാനി പറയുന്നു.
സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ മേവാനി കുറിച്ചതിങ്ങനെ:
This Week in Fascism:
– Court acquits Aseemanand, there is no "Saffron Terror", & he may now campaign for BJP.
– No one killed #JudgeLoya.Jo @AmitShah par sawaal uthaate hai, apne aap hi magically marr jaate hai.
– #MayaKodnani acquitted. No one killed 97 people in Naroda Patiya.— Jignesh Mevani (@jigneshmevani80) April 20, 2018
ഫാസിസത്തിന്റെ ഈയാഴ്ച:
– കോടതി അസീമാനന്ദിനെ വെറുതെ വിടുന്നു. ‘കാവി ഭീകരത’ എന്നൊന്ന് ഇല്ല. അദ്ദേഹം ഇനി ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്തും.
– ജഡ്ജി ലോയയെ ആരും കൊന്നതല്ല. ആരെങ്കിലും അമിത് ഷായ്‌ക്കെതിരെ ചോദ്യങ്ങളുയര്‍ത്തുമ്പോള്‍ അവര്‍ സ്വയം അങ്ങ് മരിച്ചുപോവുകയാണ്.
– മായാ കോട്‌നാനിയെ വെറുതെ വിട്ടു. നരോദാ പാട്യയിലെ 97 പേരെ ആരും കൊന്നതല്ല.
Though this is deeply disappointing that riot accused Maya Kodnani is aquitted we r not surprised. Destruction of democracy is at work systematically since 2014. The only option is to keep the fascist forces away from power in 2019 even if it doesn't lead to qualitative change.
— Jignesh Mevani (@jigneshmevani80) April 20, 2018
കലാപ കേസിലെ പ്രതി മായാ കോട്‌നാനിയെ വെറുതെ വിട്ടത് നിരാശാജനകമാണെങ്കിലും നമുക്കതില്‍ അത്ഭുതമില്ല. 2014-നു ശേഷം ജനാധിപത്യത്തെ വ്യവസ്ഥാപിതമായി തന്നെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. 2019-ല്‍ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതു മാത്രമാണ് ഒരേയൊരു പരിഹാരം; ഗണ്യമായൊരു മാറ്റത്തിന് അത് കാരണമായേക്കില്ല എങ്കില്‍പ്പോലും.