മുസ്‌ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍ക്കോട്: മുസ്‌ലിംലീഗ് നേതാവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജനസംഘം ട്രഷറര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, ചന്ദ്രിക ഡയറക്ടര്‍, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, എസ്.എം.എഫ് ജില്ലാ ട്രഷറര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, ദര്‍ശന ചാനല്‍ ഡയറക്ടര്‍, പട്ടിക്കാട് ജാമിഅ നൂരിയ്യ, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമുവിന്റെയും മുനിയംകോട് സൈനബിന്റെയും മകനാണ്. ഭാര്യമാര്‍,സുഹറ, മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്,സഹോദരങ്ങള്‍:അബ്ദുല്ല, ആയിശ.

SHARE