മെസ്സിയുടെ പരിശീലനം കാണാന്‍ ജനക്കൂട്ടം

 

ബ്രൊനിത്‌സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്‌സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും തോരണങ്ങളുമായി വന്നുചേര്‍ന്നത്. ടീം മൈതാനത്തെത്തിയതു മുതല്‍ തിരിച്ചുകയറും വരെ ‘മെസ്സി, മെസ്സി’ വിളികളാല്‍ ആരാധകര്‍ ആഘോഷമാക്കി. ഇവര്‍ക്കു പുറമെ 200-ലേറെ മാധ്യമപ്രവര്‍ത്തകരും പരിശീലനം കാണാനെത്തിയിരുന്നു.
പരിശീലനത്തിനു ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫ് നല്‍കിയും ആരാധകരെ തൃപ്തിപ്പെടുത്തിയാണ് മെസ്സി ഹോട്ടലിലേക്ക് മടങ്ങിയത്. പൗളോ ഡിബാല, ഹവിയര്‍ മഷരാനോ എന്നിവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ആരാധകര്‍ തിരക്കുകൂട്ടി.

SHARE