മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ ബാര്‍സ; ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

നൗകാമ്പ്്: ഇരട്ട ഗോളുമായി ലയണല്‍ മെസ്സി കളം നിറഞ്ഞപ്പോള്‍ രണ്ടാം പാദത്തില്‍ സെല്‍റ്റാ വിഗോയെ ഗോളില്‍ മുക്കി ബാര്‍സലോണ കോപ്പ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലില്‍. സെല്‍റ്റാ വിഗോയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത ബാഴ്‌സ ഇരുപാദങ്ങളിലുമായി 6-1ന്റെ വന്‍ വിജയമാണ് നേടിയത്.

നൗകാമ്പില്‍ നടന്ന മത്സരത്തില്‍ 13-ാം മിനിറ്റില്‍ തന്നെ മെസി ബാഴ്‌സയെ മുന്നിലെത്തിക്കുകയായിരുന്നു. ജോര്‍ഡി ആല്‍ബയുടെ പാസ്സില്‍ നിന്ന് ആദ്യ ഗോള്‍ നേടിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം അടുത്ത രണ്ടു മിനിറ്റിനുള്ളില്‍ തന്റെ രണ്ടാം ഗോളും സ്വന്തമാക്കുകയായിരുന്നു. ഇത്തവയും ആല്‍ബ തന്നെയായിരുന്നു മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയത്.

28-ാം മിനിറ്റില്‍ അതേകൂട്ടുകെട്ടില്‍ ബാഴ്‌സ ലീഡ് മൂന്നാക്കി ഉയര്‍ത്തി. എന്നാല്‍ ഇ്ത്തവണ മെസി നല്‍കിയ തകര്‍പ്പന്‍ ത്രൂപാസില്‍ ജോര്‍ഡി ആല്‍ബ ലക്ഷ്യം കാണുകയാണുണ്ടായത്.

31-ാം മിനിറ്റില്‍ ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സ കളിയില്‍ പൂര്‍ണ മേധാവിത്വം ഉറപ്പിച്ചിരുന്നു. മത്സരത്തിന്റെ അവസാന മിനുറ്റുകളിലായിരുന്നു ശേഷിച്ച ഗോള്‍. 87-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ച് സെല്‍റ്റാ വിഗോയുടെ വല ചലിപ്പിച്ചുതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

SHARE