ബാര്‍സ കുപ്പായത്തില്‍ സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി മെസ്സി

ബാഴ്‌സലോണ: പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ ബാഴ്‌സലോണയുടെ ആദ്യ പോരാട്ടത്തില്‍ കളിക്കും. മെസിയും നെറ്റോയും ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബാഴ്‌സ വ്യക്തമാക്കി. സുവരാസും സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബൊറൂസിയക്കെതിരെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലിറങ്ങുന്നത്.

പ്രീ സീസണ്‍ പരിശീലനത്തിനിടെ പരുക്കേറ്റ മെസി സീസണില്‍ ഇതുവരെ ബാഴ്‌സയ്ക്കായി കളിച്ചിട്ടില്ല. കോപ്പാ ഡെല്‍റേ ഫൈനലിലാണ് മെസി അവസാനം കളിച്ചത്. സീസണിലെ ആദ്യമത്സരത്തിലാണ് സുവരാസിന് പരുക്കേറ്റത്.

SHARE