2016ലെ ലോക പ്ലേമേക്കറായി ലയണല്‍ മെസ്സി

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സി(IFFHS)ന്റെ 2016ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. അഞ്ചു തവണ ഫിഫ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായ മെസ്സി തുടര്‍ച്ചയായിത് രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. സ്പാനിഷ് താരവും ബാഴ്‌സലോണയിലെ സഹതാരവുമായ ആന്ദ്രെ ഇനിയെസ്റ്റയെയും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിനെയും ബഹുദൂരം പിന്തള്ളിയാണ് മെസ്സി ഇത്തവണ ഒന്നാമതെത്തിയത്. വോട്ടെടുപ്പില്‍ ഇനിയെസ്റ്റക്ക് 66 പോയിന്റും ടോണി ക്രൂസിന് 45 പോയിന്റും ലഭിച്ചപ്പോള്‍ മെസ്സി നേടിയെടുത്തത് 172 പോയിന്റാണ.് 2015ല്‍ നേടിയ വിജയത്തേക്കാള്‍ 29 പോയിന്റ് അധികം നേടി, സഹതാരങ്ങളേക്കാള്‍ 106 പോയിന്റ് കൂടുതല്‍ വോട്ട് നേടിയാണ് 29കാരനായ അര്‍ജന്റീനിയന്‍ ഈ വിജയം കരസ്തമാക്കിയത്.

മൂന്നു പോയിന്റുമായി ബ്രസീല്‍ താരം നെയ്മര്‍ 12ാം സ്ഥാനത്തെത്തിയപ്പോള്‍ ഒരു പോയിന്റുപോലും ലഭിക്കാത്ത റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരവും ഈ വര്‍ഷത്തെ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവുമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ആദ്യ പതിനഞ്ചില്‍ ഇടം നേടാന്‍ ആയില്ല.

2006ലാണ് ഈ തിരഞ്ഞെടുപ്പ് ഐ.എഫ്.എഫ്.എച്ച്.എസ് ആരംഭിച്ചത്. റയല്‍ മാഡ്രിഡിന്റെ പരിശീലകനും മുന്‍ ഫ്രഞ്ച് ഇതിഹാസവുമായ സിനദിന്‍ സിദാനാണ് ആദ്യ പുരസ്‌കാരം കരസ്ഥമാക്കിയത്.
തൊട്ടടുത്ത വര്‍ഷം ബ്രസീല്‍ താരം കക്ക മികച്ച പ്ലേമേക്കറായി. 2012, 13 എന്നീ വര്‍ഷങ്ങളില്‍ ബാഴ്‌സലോണയിലെ സഹതാരം ആന്ദ്രെ ഇനിയെസ്റ്റയായിരുന്നു ജോതാവ്. 2014 ല്‍ ജര്‍മന്‍ പ്ലേയര്‍ ട്രോണി ക്രൂസും ജേതാവായി.

അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 56 രാജ്യങ്ങളിലെ വോട്ടുകളിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. അള്‍ജീരിയന്‍ പ്ലേമേക്കര്‍ റിയാദ് മെഹ്‌റസ് ആണ് റാങ്ക് പട്ടികയില്‍ ഇടംപിടച്ച പുതിയതാരം.

റാങ്ക് പട്ടിക 2016

1 – Lionel Messi (Argentina/FC Barcelona) 172 points
2 – Andres Iniesta (Spain/FC Barcelona) 66
3 – Tony Kroos (Germany/Real Madrid CF) 45
4 – Mesut Özil (Germany/Arsenal FC) 39
5 – Riyad Mahrez (Algeria/Leicester Ctiy FC) 36
6 – Luka Modric (Croatia/Real Madrid CF) 36
7 – Kevin De Bruyne (Belgium/Manchester Ctiy FC) 31
8 – Paul Pogba (France/Juventus TorinoFC/Manchester United FC) 26
9 – Eden Hazard (Belgium/Chelsea FC) 14
10- Dimtiri Payet (France/West Ham United) 8
11- David Silva (Spain/Manchester Ctiy FC) 5
12- Neymar (Brasil/GC Barcelona) 3
13- Marek Hamsik (Slovakia/Napoli SSC) 3
14-Thiago Alcantara (Spain/FC Bayern München) 1
15-Javier Pastore (Argentina/Paris SG) 1

SHARE