മെസിയുടെ മാന്ത്രിക അസിസ്റ്റ്; ബാര്‍സക്ക് തകര്‍പ്പന്‍ ജയം

മെസി എന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കാലില്‍ നിന്ന് മാന്ത്രിക അസിസ്റ്റുകള്‍ ആദ്യമായല്ല പിറക്കുന്നത്. എന്നാല്‍ ഓരോ ദിവസവും മെസി ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാര്‍സ തകര്‍ത്ത മത്സരത്തിലാണ് മെസിയുടെ മാന്ത്രിക അസിസ്റ്റ്. വിദാലാണ് മെസിയുടെ അസിസ്റ്റില്‍ ഗോള്‍ നേടിയത്. അസിസ്റ്റിന് പുറമെ മത്സരത്തില്‍ ഇരട്ട ഗോളുകളും നേടിയ ലയണല്‍ മെസി തന്റെ അമ്പതാം ഫ്രീകിക്ക് ഗോളും സ്വന്തമാക്കി.

ഇതോടെ 22 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ക്ലെമെന്റ് ലെംഗ്‌ലെറ്റ് , സുവാരസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. കീകോയിലൂടെയാണ് വല്ലാഡോളിഡ് ഏക ഗോള്‍ മടക്കിയത്.

SHARE