ലോകത്ത് ഇറ്റലിക്കു ശേഷം കോവിഡ്19 ഏറ്റവും കൂടുതല്‍ ബാധിച്ച സ്പെയിനിന് സഹായഹസ്തവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും.സ്പെയിനിലെ ആശുപത്രികള്‍ക്ക് ഒരു മില്ല്യന്‍ യൂറോ വീതമാണ് ഇരുവരും സഹായമായി നല്‍കുന്നത്. ഇതുവരെ കൊറോണ ബാധയേറ്റ് 3,000 ത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബാഴ്സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്കിനും സ്വദേശമായ അര്‍ജന്റീനയിലെ റൊസാരിയോയിലെ ആശുപത്രിക്കുമാണ് മെസ്സി സാമ്പത്തിക സഹായം നല്‍കുന്നത്. കാറ്റലോണിയ പ്രദേശത്തെ ആശുപത്രികള്‍ക്കാണ് ഗ്വാര്‍ഡിയോള സഹായം നല്‍കുന്നത്. നേരത്തെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡെസും പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് 1.08 മില്ല്യണ്‍ ഡോളര്‍ വിലയുള്ള ഉപകരണങ്ങള്‍ നല്‍കിയിരുന്നു.