എം.ഇ.എസ് കോളജുകളില്‍ ഇനി മുഖം മറച്ച് ക്ലാസില്‍ വരാന്‍ പറ്റില്ല, സര്‍ക്കുലര്‍ പുറത്തുവിട്ടു


കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളജുകളില്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിലാണ് പുതിയ ഉത്തരവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂര്‍ അറിയിച്ചു.

ആധുനികതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും വസ്ത്രധാരണം അനുവദിക്കാനാവില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്ഥാപന മേധാവികളോടും ലോക്കല്‍ മാനേജ്‌മെന്റ് ഭാരവാഹികളോടും ജാഗ്രത പുലര്‍ത്താനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

പുതിയ അധ്യയന വര്‍ഷം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് മുഖം മറക്കുന്ന ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാന്‍ കോളജില്‍ അനുമതിയുണ്ടാവില്ല. ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ അധ്യയന വര്‍ഷത്തെ കോളജ് കലണ്ടര്‍ പുറത്തിറങ്ങുക.

SHARE