ജി.എസ്.ടി യുമായ ബന്ധപ്പെട്ട ഡയലോഗിന് ബീപ്പ് ശബ്ദം ; ഡിജിറ്റല്‍ ഇന്ത്യ പരാമര്‍ശിക്കുന്ന ഭാഗം നീക്കം ചെയ്യും നിര്‍മാതാക്കള്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അറിയിച്ചു

 

അരുണ്‍ ചാമ്പക്കടവ്

ചെന്നൈ :പുതിയ വിജയ് ചിത്രമായ മെര്‍സലിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.ഡിജിറ്റല്‍ ഇന്ത്യയെയും ജി.എസ്.ടിയെയും ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കടുത്ത ഭീഷണിയുമായി രംഗത്തെത്തിയിരുന്നു .അതേസമയം വിവാദ സംഭാഷണങ്ങള്‍ ഒഴിവാക്കാമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.ജിഎസ്ടിയുമായി ബന്ധപ്പെട്ട ശബ്ദത്തിന് ബീപ്പ് ശബ്ദവും ഡിജിറ്റല്‍ ഇന്ത്യ പരാമര്‍ശിക്കുന്ന ഭാഗം നീക്കം ചെയ്യാമെന്നും നിര്‍മ്മാതാക്കള്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അറിയിച്ചു . ചിത്രത്തിന് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തിയത്.എന്നാല്‍ റിലീസിന് ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് വിവാദത്തിന് കാരണമയത്.സിംഗപ്പൂരില്‍ ഏഴുശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത്28ശതമാനമാണ്.കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല,പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്.ഈ സംഭാഷണങ്ങളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത് . ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.അതേസമയം ചിത്രത്തിന് പിന്തുണയുമായി നിരവധി പേരെത്തി.ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി.
ജനങ്ങള്‍ക്ക് പറയാനുള്ളതാണ് സിനിമയിലൂടെ പറഞ്ഞത്.അത് സിനിമയായി കാണണം.ജനങ്ങളത് സ്വീകരിച്ചിട്ടുണ്ട്.
ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു .പണം മുടക്കി ടിക്കറ്റെടുത്ത് ആരും സിനിമ കാണരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഡോക്ടര്‍മാരോടും ജീവനക്കാരോടും നിര്‍ദ്ദേശം നല്‍കി .കൂടാതെ വെബ് സൈറ്റുകളില്‍ സിനിമ കാണണമെന്നും ഇത് തീയറ്റര്‍ കളക്ഷനെ ബാധിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തമിഴ്‌നാട് ഘടകം പ്രസിഡന്റ് ഡോ. ടി എന്‍ രവിശങ്കര്‍ പറഞ്ഞു . ശിശുമരണങ്ങളെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശം ഉണ്ട് .ഇതാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചത് . എല്ലാ വിവാദങ്ങളെയും അതിജീവിച്ച് വന്‍ കളക്ഷനും ജനങ്ങളുടെ അഭിപ്രായത്തിലും മുന്നേറുകയാണ് മെര്‍സല്‍ .

SHARE