മേപ്പാടി വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

കല്‍പറ്റ: മേപ്പാടി വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു.വിനോദയാത്രക്കെത്തിയ കായംകുളം പെരുമ്പള്ളി സ്വദേശികളായ ബിജുലാല്‍, ജിതിന്‍ കാര്‍ത്തികേയന്‍, നിധിന്‍ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം. ആഴമുള്ള സ്ഥലത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഒരാളെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍. ആറു പേരടങ്ങിയ സംഘമാണ് മേപ്പടിയില്‍ വിനോദയാത്രക്കെത്തിയത്.

SHARE