റിയോഡി ജനീറോ: 17 അടി നീളമുള്ള അനക്കോണ്ടയെ വെള്ളത്തില്‍ നിന്ന് വലിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ ഞെട്ടിക്കുന്ന വീഡിയോ വീണ്ടും വൈറലാവുന്നു. 2014 ല്‍ ബ്രസീലില്‍ ഒരു ഭീമാകാരമായ അനക്കോണ്ടയെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്.
— because men live less (@menlivesless) June 26, 2020
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം അടുത്തിടെ ട്വിറ്ററില്‍ ഒരു വ്യക്തി പങ്കുവെച്ചതോടെയാണ് വീണ്ടും വൈറലായത്.
2014 സെപ്റ്റംബറില്‍ സാന്താ മരിയ നദിയിലാണ് സംഭവം നടന്നത്. നദിയില്‍ ബോട്ടിംഗ് നടത്തുന്ന മൂന്ന് പേരടങ്ങുന്ന സംഘമാണ് വിഡിയോ പകര്‍ത്തിയത്. ബോട്ടിനടുത്തേക്ക് എത്തിയ പാമ്പ് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ ഒരാള്‍ പാമ്പിന്റെ വാലില്‍ പിടിക്കുകയായിരുന്നു. കൂടെയുള്ളവര്‍ വാലില്‍ നിന്ന് വിടാന്‍ പറയുന്നുണ്ടെങ്കിലും പത്ത് സെക്കന്റോളം അദ്ദേഹം വാലില്‍ പിടിക്കുന്നത് വിഡിയോയില്‍ കാണാം.