ഓസ്ട്രേലിയയില്‍ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സെര്‍വീസുമായി മെല്‍ബണ്‍ കെഎംസിസി

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലേക്കു പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക് ആശ്വാസമായി മെല്‍ബണ്‍ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം. ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഓഗസ്റ്റ് 9നു കൊച്ചിയിലേക്ക് പുറപ്പെടും.

വന്ദേ ഭാരത്, മറ്റു ട്രാവല്‍സ് ടിക്കറ്റുകളേക്കാള്‍ അഞ്ഞൂറോളം ഡോളറിന്റെ കുറവാണ് കെഎംസിസിയുടെ വിമാന സര്‍വീസിനുള്ളത് . ഇത് ഓസ്ട്രേലിയയിലെ മലയാളികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബേന്‍, അഡലൈഡ് എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് മെല്‍ബണ്‍ കെഎംസിസിയുടെ വിമാനം പുറപ്പെടുന്നത്. മികച്ച വിമാന കമ്പനികളില്‍ ഒന്നായ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനെയാണ് കെഎംസിസി തെരഞ്ഞെടുത്തത്. പോകാന്‍ ആഗ്രഹമുള്ള യാത്രക്കാര്‍ പെട്ടന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.