ഇസ്രായേലില്‍ ട്രംപിന് തിരിച്ചടി കൊടുത്ത് ഭാര്യ മെലാനിയ

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി ഭാര്യ മെലാനിയ ട്രംപ്. മെലാനിയയുടെ കൈ പിടിച്ചു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപിന്റെ കൈകള്‍ മെലാനിയ തട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്.

ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെയും ഭാര്യയേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ഭാര്യ സാറയും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോഴാണ് മെലാനിയയുടെ കൈപിടിച്ച് ഒപ്പം ചേര്‍ക്കാന്‍ ട്രംപ് ശ്രമിച്ചത്. എന്നാല്‍ മെലാനിയ കൈ തട്ടിമാറ്റുകയായിരുന്നു. ഇത് ക്യാമറക്കണ്ണുകളിലൂടെ ലോകം മുഴുവനായി കണ്ടു. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും അതിന്റെ ദൃശ്യങ്ങള്‍ പരന്നിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേലിന്റേയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ട്രംപിനെ ട്രോളാന്‍ സോഷ്യല്‍മീഡിയ കണ്ടെത്തിയിരിക്കുന്നത്.

ട്രംപിന്റെ ആദ്യവിദേശയാത്രയാണിത്. അഞ്ചു രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനാണ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യയിലാണ് ട്രംപ് ആദ്യം സന്ദര്‍ശനം നടത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് ട്രംപും സംഘവും ഇസ്രായേലില്‍ എത്തിയത്.

watch video:

SHARE