ജിഗ്‌നേഷ് മേവാനി പങ്കെടുക്കാനിരുന്ന റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി പങ്കെടുക്കാനിരുന്ന ‘യുവ ഹുങ്കാര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് റാലി നിശ്ചയിച്ചിരുന്നത്. റിപ്പബ്ലിക്ദിന സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ഡല്‍ഹി പൊലീസ് നാളെ നടക്കാനിരുന്ന പരിപാടിയുടെ അനുമതി റദ്ദാക്കിയത്. ഭീമാ കോറിഗോവ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജിഗ്‌നേഷ് മേവാനി ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ പങ്കെടുക്കേണ്ടിയിരുന്ന വിദ്യാര്‍ഥി സമ്മേളനം മഹാരാഷ്ട്ര പോലീസ് ജനുവരി നാലിന് റദ്ദാക്കിയിരുന്നു.

സംഘപരിവാര്‍ സംഘടനകളല്ലാത്ത നിരവധി സംഘടനകള്‍ ഒന്നിച്ചാണ് നാളത്തെ പരിപാടി സംഘടിപ്പിക്കുന്നത്. എന്നാല്‍ പരിപാടി മുന്‍നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുമെന്ന് ജെഎന്‍യുഎസ് യു മുന്‍ അധ്യക്ഷന്‍ കൂടിയായ മോഹിത് പാണ്ഡേ പറഞ്ഞു.

SHARE