നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ അന്തരിച്ചു

ഹൈദരാബാദ്: നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ സിനിമാ താരവുമായ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തെ ജയനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കന്നഡയില്‍ ഇരുപതിലധികം സിനിമയില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ചിരഞ്ജീവി സര്‍ജ. 2009ല്‍ പുറത്തിറങ്ങിയ ആയുദപ്രാമ ആയിരുന്നു ആദ്യ ചിത്രം. 2018ലായിരുന്നു മേഘ്‌നയുമായുള്ള വിവാഹം.

SHARE