മീനാക്ഷി ദിലീപിന്റെ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ വൈറല്‍

ക്യാമറക്കുമുന്നില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. അടുത്തിടെ പ്രത്യക്ഷപ്പെട്ടവേദികളെല്ലാം പിന്നീട് വിവാദങ്ങളുടേതുമായിരുന്നു. ഇപ്പോഴിതാ മീനാക്ഷി ദിലീപിന്റെ ഗിത്താര്‍ വായിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. ഗിത്താര്‍ വായനയ്ക്ക് പുറമെ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളുമുണ്ട്. കൂട്ടുകാരിലാരോ ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ വച്ചുള്ള ആഘോഷമാണെന്ന് വ്യക്തമല്ല. അടുത്തിടെ മീനാക്ഷി ഒരു സാരിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും വൈറലായിരിന്നു. എന്നാല്‍ ഇത് വ്യാജചിത്രമാണെന്നും വാദമുണ്ടായിരുന്നു. മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തു വന്നത്. ദിലീപ്- മഞ്ജുവാര്യരുടെ മകളാണ് മീനാക്ഷി.

watch video: