എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഒരു മാധ്യമ പ്രവര്‍ത്തക കൂടി

ന്യഡല്‍ഹി: മീ ടു ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രവിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. പിഡനാരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ അക്ബര്‍ പോലിസില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് മുന്‍ സഹപ്രവര്‍ത്തയുടെ പുതിയ ആരോപണം. പത്തിലധികം സ്ത്രീകളാണ് കേന്ദ്രമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത്.

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് എം.ജെ അക്ബറിനെ പുറത്താക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനായിരുന്ന കാലത്ത് കൂടെ പ്രവര്‍ത്തിച്ച യുവതി ഇംഗ്ലീഷ് മാധ്യമത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
‘എം.ജെ അക്ബര്‍ കള്ളം പറയുന്നത് നിര്‍ത്തു, നിങ്ങളെന്നെ പീഡിപ്പിച്ചു, നിങ്ങളുടെ ഭീഷണിയില്‍ ഞങ്ങള്‍ നിശബ്ദരാവില്ല’ എന്ന തലക്കെട്ടോടുകൂടിയ കത്തില്‍ താന്‍ ട്രയിനി ആയിരുന്ന സമയത്തുണ്ടായിരുന്ന അനുഭവങ്ങളാണ് യുവതി പങ്കിട്ടത്. ജോലി സംബന്ധമായ ചര്‍ച്ചള്‍ക്കു വേണ്ടി ഹോട്ടലില്‍ ചെല്ലുവാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് പീഡന ശ്രമമുണ്ടായിയെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ബി.ജെ.പി എം.ജെ അക്ബറിനെതിരെ ഒരു നിയമനടപടി പോലുമെടുത്തിട്ടില്ല.

SHARE