സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്

ശ്രീകണ്ടപുരം (കണ്ണൂര്‍) : സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്. കണ്ണൂരിലെ ശ്രീകണ്ഠപുരത്തെ സാന്‍ ജോര്‍ജിയ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫിന്റെ പോഷക സംഘടനയായ ശിശുദിനാഘോഷമായ ‘ചിത്രശലഭങ്ങള്‍’ പരിപാടി.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിഭിന്ന ശേഷിയുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ചിത്രരചനാ പരിശീലനവും കാലമത്സരകളുമാണ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്ക് മെഡിഫെഡ് സൗജന്യ ചികിത്സയും നല്‍കും.
IMG-20171114-WA0077 IMG-20171114-WA0079 IMG-20171114-WA0080ഇരിക്കുര്‍ താലൂക്ക് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി രാഘവന്‍ മുഖ്യാതിഥി ആയിരുന്നു. മെഡിഫെഡ് ചെയര്‍മാന്‍ ഡോ.ഔസ് സലാം, കണ്‍വീനര്‍ ഡോ.അബ്ദുള്‍ കബീര്‍, ഇര്‍ഷാദ് പാലക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

യുവ ചിത്രകാരന്‍ ഹാഷിര്‍ സീരകത്ത് ചിത്ര രചനാ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.പി മുനീര്‍, എം.എസ്.ഫ് ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ഇക്ബാല്‍, ശഫീര്‍ ചെങ്ങളായി, സിസ്റ്റര്‍ ജോയ്‌സി, പി.ടി.എ പ്രസിഡന്റ് പോള്‍, സാദിര്‍, ഹിമ, ഡോ.അറഫാത്ത്, മുനീര്‍ സീരകത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിഫെഡ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമല്‍ ദേവ് സ്വാഗതവും, ആയിഷ നന്ദിയും പറഞ്ഞു.