റഷ്യയില്‍നിന്നു വന്ന് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു. ഈ മാസം ഒന്‍പതിനാണ് കൃഷ്ണപ്രിയ നാട്ടില്‍ മടങ്ങിയെത്തുന്നത്. കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിരുന്നു.

പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ കുടുംബാംഗങ്ങള്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചവരെ ബന്ധുക്കളുമായി പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നു. വൈകിട്ട് ഏഴു മണിക്ക് ശേഷം ബന്ധപ്പെടാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കൊവിഡ് പരിശോധന ഫലം ലഭ്യമായ ശേഷമാകും തുടര്‍ നടപടികള്‍. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ്.

SHARE