മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും

ഡല്‍ഹി: ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് സൂചന. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ ഈ വിഷയവും ചര്‍ച്ച ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് സിബിഐ അറിയിക്കുന്നത്.

എന്നാല്‍ സിബിഐ അന്വേഷണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇത് വരെയും അഭിപ്രായപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം സിബിഐയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കൂ.
മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍എസ് വിനോദ്. നിലവില്‍ എസ്പി ജയകുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഈ കേസ് അന്വേഷിക്കുകയാണ്.

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അടക്കമുളളവര്‍ക്കെതിരെയായിരുന്നു ആരോപണം.