ശമ്പളപരിഷ്‌ക്കരണം;സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി

Stethoscope best

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി. സമരം ആയിരക്കണക്കിന് രോഗികളെ വലച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയായിരുന്നു ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരിച്ചുള്ള സമരം.

അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.