കെ.എം മാണിയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിനിറങ്ങി

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിനിറങ്ങി. മാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ.എം മാണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ആരോഗ്യനില മോശമായെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്ന് ബുള്ളറ്റില്‍ പറയുന്നു.

SHARE