സ്വാശ്രയ ചര്‍ച്ച അട്ടിമറിച്ചത് പിണറായി; സമരം ശക്തമായി തുടരും:ചെന്നത്തല

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നു മാധ്യമങ്ങളോട് സംവദിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ചര്‍ച്ച അലസിപ്പിരിയാന്‍ മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും മാനേജ്മന്റിനോടുള്ള സര്‍ക്കാറിന്റെ അനുകൂല നിലപാടാണ് ഇതിലൂടെ പുറത്തായതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മാനേജ്‌മെന്റിനേടുള്ള സര്‍ക്കാറിന്റെ നിലപാടിനെതിരെ യു.ഡി.എഫ് നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് ചെന്നിത്തല അറിയിച്ചു.
ആരോഗ്യ നില വഷളായ ആസ്പത്രിയിലേക്ക് മാറ്റിയ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നീ എം.എല്‍.എമാര്‍ക്കു പകരം വി.ടി ബലറാമും റോജി എം.ജോണും നിരാഹാരം തുടരും.

എന്നാല്‍ യു.ഡി.എഫിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന കൊടിയേരി അരോപിച്ചു. സ്വാശ്രയ വിഷയത്തില്‍ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചകളും പാളിയിരുന്നു. ഒരുതരത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്.

SHARE