മുസ്ലിം റിപ്പോര്‍ട്ടറും ഹിന്ദു ക്യാമറമാനും ഒരുമിച്ച് ജോലി ചെയ്യുന്നതെങ്ങനെയെന്ന് കര്‍ണാടക പൊലീസ് ഒരിലയില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് മാധ്യമപ്രവര്‍ത്തകരുടെ മറുപടി

മംഗലൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളെ കസ്റ്റഡിയിലെടുത്ത മംഗലാപുരം പൊലീസിനെതിരെ വെളിപ്പെടുത്തലുമായി മലയാളി മാധ്യമപ്രവര്‍ത്തകര്‍. കസ്റ്റഡിയില്‍ എടുത്ത ശേഷം കമ്മീഷണറടക്കം ബലമായി പിടിച്ചു വെച്ച് ചോദ്യം ചെയ്‌തെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമറും ക്യാമറാമാന്‍ അനീഷും പറയുന്നു.

ഓരോരുത്തരുടെയും പേരുവിവരങ്ങള്‍ ചോദിച്ചറിയുന്ന കൂട്ടത്തില്‍ ബലമായി പിടിച്ച് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം പേരെന്താണെന്ന് ചോദിച്ചു. ഷബീര്‍ ഒമര്‍ എന്നു മറുപടിയും നല്‍കി. തുടര്‍ന്ന് ക്യാമറാമാനോടും ചോദിച്ചു. അനീഷ് എന്ന് അദ്ദേഹവും മറുപടി നല്‍കി. ശേഷം മുഖം ചുളിച്ച് പൊലീസുകാരന്‍ നിങ്ങള്‍ക്കെങ്ങനെ ഒരുമിച്ചു ജോലി ചെയ്യാന്‍ കഴിയുന്നു എന്നു ചോദിച്ചു. രണ്ടു പേരുടെയും പേരിലെ മതപരമായ വേര്‍തിരിവ് മനസ്സിലാക്കിയാണ് പൊലീസ് ആ ചോദ്യം ചോദിച്ചത്.

എന്നാല്‍ ആ ചോദ്യത്തിന് പ്രവൃത്തിയിലൂടെയാണ് അവര്‍ പിന്നീട് മറുപടി നല്‍കിയത്. പൊലീസ് കഴിക്കാന്‍ നല്‍കിയ ഭക്ഷണം അവരുടെ മുന്നില്‍ വെച്ചു തന്നെ ഒരേ പൊതിയില്‍ നിന്ന് ഒരുമിച്ച് കഴിച്ച് ഷബീറും അനീഷും മറുപടി നല്‍കി.

ഇന്നലെ മാംഗളൂരുവില്‍ നിന്നും അറസ്റ്റിലായ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ കര്‍ണ്ണാടക പോലീസിന്റെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിലേക്ക് വെടിവെച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബിനോട് പൊലീസ് മുഴുവന്‍ പേര് ചോദിച്ചിരുന്നു. മുജീബ് ചെറിയാമ്പുരം എന്ന പേരു പറഞ്ഞു. ചെറിയാമ്പുരം അവന്റെ വീട്ടുപേരാണ്. ങൗഷലലയ ഇവലൃശമി എന്നാണ് കര്‍ണ്ണാടക പൊലീസ് മനസ്സിലാക്കിയത്. മുജീബ് ക്രിസ്ത്യന്‍, മുസ്ലീം മിക്‌സ് ആണോ എന്നായിരുന്നു പൊലീസുകാര്‍ക്ക് അറിയേണ്ടത്.

SHARE