റിയാദ്: മക്ക മദീന ഹറമൈന്‍ ട്രെയിന്‍ സര്‍വീസിന്റെ വേഗത മണിക്കൂറില്‍ 300 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. എക്സ്പ്രസ് ട്രെയിന്‍ വേഗതയാണ് ബുധനാഴ്ച മുതല്‍ വര്‍ധിപ്പിച്ചത്. ഇതോടെ മക്ക മദീന യാത്രസമയം രണ്ട് മണിക്കൂര്‍ 45 മിനിറ്റായി കുറഞ്ഞു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റേഷനില്‍ നിന്നും മദീനയിലേക്കുള്ള യാത്രാസമയം രണ്ട് മണിക്കൂറായും കുറഞ്ഞു. അറബ് മേഖലയിലെ ഏറ്റവും വേഗതയേറിയ റെയില്‍വേ പദ്ധതിയാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്.