മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി ബിജെപിയിലേക്ക്

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ കുറ്റാരോപിതരായ അഞ്ചുപേരെയും വെറുതെ വിട്ട ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി ബിജെപിയിലേക്ക്. ബിജെപി ഹൈദരാബാദ് ഘടകം നേതാവാണ് നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്.’ ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ കഴിഞ്ഞ ദിവസം ഹൈദരാബാദ് സന്ദര്‍ശിച്ചിരുന്നു, രവീന്ദര്‍ റെഡ്ഡി അദ്ദേഹത്തെ കാണാന്‍ അപ്പോയിമെന്റ് ചോദിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം റെഡ്ഡി അമിത് ഷായുമായി പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചും ചര്‍ന്നും ബൗദ്ധിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പാര്‍ട്ടിയുമായി സഹകരിക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ബിജെ.പി നേതാവ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ അദ്ദേഹം എപ്പോള്‍ ചേരുമെന്നും എന്ത് സ്ഥാനമായിരിക്കും അദ്ദേഹം വഹിക്കുമെന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. സ്വാമി അസീമാനന്ദയടക്കം മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട അഞ്ചു പേരെയും കേസില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
പ്രൊസിക്യൂഷന് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായില്ലെന്നായിരുന്നു തന്റെ വിധി പ്രസ്താവനയില്‍ റെഡ്ഡി കുറിച്ചു വെച്ചത്.

SHARE