കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പന്നി മാംസം വെച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം. ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പന്നി മാംസം വെച്ചയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് കേസ് ദുര്‍ബലപ്പെടുത്തുന്നത്. കൗണ്ടംപാളയം വൃന്ദാവന്‍ നഗര്‍ സ്വദേശി രാംപ്രകാശാണ് സംഭവത്തില്‍ അറസ്റ്റിലായത്.
കോയമ്പത്തൂര്‍ നഗരത്തിലെ വൈശ്യാര് വീഥിയിലെ വേണുഗോപാല്സ്വാമി, ശ്രീ രാഗവേന്ദ്ര ക്ഷേത്രങ്ങള്‍ക്ക് മുന്നിലാണ് പന്നി മാംസം കണ്ടെത്തിയത്. ക്ഷേത്രം അശുദ്ധമാക്കാന്‍ മുസ്ലിംകളാണ് പന്നി മാംസം എറിഞ്ഞതെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഹിന്ദു മുസ്ലിം കലാപം ലക്ഷ്യം വെച്ചാണ് രാംപ്രകാശ് ക്ഷേത്ര നടയില്‍ പന്നി മാംസം വെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
എന്നാല്‍ അറസ്റ്റിന് പിറകെ കേസ് അട്ടിമറിക്കാന്‍ രാംപ്രകാശിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന പ്രചാരണമുണ്ടായി. കേസ് ഇല്ലാതാക്കാന്‍ പൊലീസിന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ട്.സംഭവത്തില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതും ആസൂത്രിതമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.