വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍; സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണം

ഒരിടവേളക്കു ശേഷം സിനിമാമേഖലയില്‍ വീണ്ടും മീടു ആരോപണം. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി സഞ്ജു സിനിമയില്‍ ജോലി ചെയ്ത യുവതി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ സഹനിര്‍മാതാവ് വിധു വിനോദ് ചോപ്രക്ക് യുവതി പരാതി നല്‍കി. സഞ്ജുവിന്റെ ചിത്രീകരണത്തിനിടയില്‍ ആറ് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ആദ്യം ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ശരീരവും മനസും ഹൃദയവും അന്ന് മുതല്‍ ആറ് മാസം പീഡിക്കപ്പെട്ടു. ക്രൂര മാനസിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്ന സമയമായിരുന്നു അത്. ഇത് മൂലം തന്റെ ജോലിക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകരുതെന്ന് കരുതിയാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.

മുന്നാബായ് എം.ബി.ബി.എസ്, പി.കെ, സഞ്ജു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഹിരാനി. അതേസമയം, യുവതിയുടെ ആരോപണം ഹിരാനി നിഷേധിച്ചു.

SHARE