‘മീ ടു’ വെളിപ്പെടുത്തിയ പോസ്റ്റ് പിന്‍വലിച്ച് നടി ശോഭന; വിശദീകരണവുമായി രംഗത്ത്

മലയാളസിനിമയിലുള്‍പ്പെടെ വിവാദമായ മീടു വെളിപ്പെടുത്തലിന്റെ ഭാഗമായി നടി ശോഭനയും രംഗത്ത്. എന്നാല്‍ പോസ്റ്റ് ചെയ്തതിന് മിനിറ്റുകള്‍ക്കു ശേഷം പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

മീടു തുറന്നു പറയുന്നവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ശോഭന പറഞ്ഞു. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവെയ്പ്പാണ് ഇതാണ്. ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താനെന്നും നടി പോസ്റ്റില്‍ വ്യക്തമാക്കി.

‘മീ ടു’ പരാമര്‍ശം പ്രത്യക്ഷപ്പെട്ടതോടെ കുറിപ്പിന് പ്രതികരണവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് താരം പോസ്റ്റ് പിന്‍വലിച്ചത്.