കോഴിക്കോട് വിദ്യാര്‍ത്ഥി ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നടുവട്ടം കണ്ണന്‍തൊടി സ്വദേശി ആഷിക്ക്, തന്‍വീര്‍, എന്നിവരേയും ഇവരുടെ സുഹൃത്തെന്നു പറയുന്ന യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട ചില സംശയങ്ങളുള്ളതായും പൊലീസ് പറയുന്നു.
ഇന്നലെ രാത്രി 11.25നാണ് മിനിബൈപ്പാസ് റോഡിലെ മിംസ് ആസ്പത്രിയ്ക്കു മുന്നിലുള്ള പാലസ് ലോഡ്ജില്‍ ആഷികും തന്‍വീറും മുറിയെടുക്കാനെത്തിയത്.

ഷാഹിലിന്റെ മൃതദേഹം പോലീസ് എത്തിയ ശേഷം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംഭവത്തില്‍ മെഡിക്കല്‍കോളജ് സി.ഐ. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.

അതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ ഒരു സംഘം നാട്ടുകാര്‍ മര്‍ദിച്ചു. മര്‍ദ്ദനമേറ്റ മനോരമ ലേഖകന്‍ ദിലീപിനെ ബീച്ച്  ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE