എം.ബി.എ. പ്രവേശനം: തിയ്യതി നീട്ടി

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി.

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സസ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദവും കെമാറ്റ്/സിമാറ്റ്/ ക്യാറ്റ് യോഗ്യത ഉള്ളവര്‍ക്കും അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും കോളേജില്‍ നിന്നും നേരിട്ടോ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, കിക്മ, നെയ്യാര്‍ഡാം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547618290, 9995302006.

SHARE